കട്ടപ്പനയില്‍ എംഡിഎംഎ പിടികൂടി: കോഴിക്കോട് സ്വദേശി അറസ്റ്റില്‍
കട്ടപ്പനയില്‍ എംഡിഎംഎ പിടികൂടി: കോഴിക്കോട് സ്വദേശി അറസ്റ്റില്‍

ഇടുക്കി: കട്ടപ്പനയില്‍നിന്ന് എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍നിന്ന് 18ഗ്രാം രാസലഹരി പിടിച്ചെടുത്തു. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോനും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. കോഴിക്കോട് സ്വദേശി രാസലഹരിയുമായി കട്ടപ്പനയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
What's Your Reaction?






