അടിമാലി താലൂക്ക് ആശുപത്രിയിലെ ബലക്ഷയമുള്ള കെട്ടിടത്തില്‍നിന്ന് പ്രസവമുറിയും വാര്‍ഡും മാറ്റാന്‍ നടപടിയില്ല
അടിമാലി താലൂക്ക് ആശുപത്രിയിലെ ബലക്ഷയമുള്ള കെട്ടിടത്തില്‍നിന്ന് പ്രസവമുറിയും വാര്‍ഡും മാറ്റാന്‍ നടപടിയില്ല

ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയിലെ ബലക്ഷയമുള്ള കെട്ടിടത്തില്‍നിന്ന് പ്രസവ വാര്‍ഡും പ്രസവ മുറിയും മാറ്റുമെന്ന പ്രഖ്യാപനത്തില്‍ തുടര്‍നടപടിയില്ല. ബലക്ഷയമുള്ള പഴയ കെട്ടിടത്തിലാണ് ഈ വിഭാഗങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. അതേസമയം ഇരുവിഭാഗവും മാറ്റി പ്രവര്‍ത്തനമാരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഒന്നരമാസം മുമ്പാണ് ഇരുവിഭാഗവും മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചത്. നിലവില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സമീപമുള്ള ബലക്ഷയമുള്ള പഴയ കെട്ടിടത്തിലാണ് പ്രസവ വാര്‍ഡും പ്രസവ മുറിയും പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തിന്റെ പലഭാഗത്തും വിള്ളല്‍ വീണിട്ടുണ്ട്. കെട്ടിടത്തിന്റെ ഭാഗങ്ങള്‍ അടര്‍ന്നുവീഴുന്ന സാഹചര്യവും നിലനില്‍ക്കുന്നു. ഇതേത്തുടര്‍ന്നാണ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
What's Your Reaction?






