കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്: ആം ആദ്മി പാര്‍ട്ടി കോതമംഗലത്ത് പ്രതിഷേധ സദസ് നടത്തി
കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്: ആം ആദ്മി പാര്‍ട്ടി കോതമംഗലത്ത് പ്രതിഷേധ സദസ് നടത്തി

ഇടുക്കി: കോട്ടയം ഗവ. നഴ്‌സിങ് കോളേജില്‍ വിദ്യാര്‍ഥികളെ റാഗിങ്ങിനിരയാക്കിയ സംഭവത്തില്‍ ആംആദ്മി പാര്‍ട്ടി കോതമംഗലത്ത് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം ജോണ്‍സണ്‍ കറുകപിള്ളി ഉദ്ഘാടനം ചെയ്തു. വിഷയത്തില്‍ സര്‍ക്കാര്‍ കലാലയ രാഷ്ട്രീയത്തില്‍ കടിഞ്ഞാണിടാതെ അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണത്തിലെ പാഠങ്ങള്‍ ഉള്‍കൊള്ളാന്‍ ഇനിയും കേരളത്തിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍ അധ്യക്ഷനായി. എറണാകുളം ജില്ലാ വൈസ് പ്രസിന്റ് ഗോപിനാഥന്‍ കെ. എസ് മുഖ്യപ്രഭാഷണം നടത്തി. കേരളം രാസലഹരിയുടെയും മയക്കുമരുന്നുകളുടെയും ഹബ്ബായി മാറിയെന്നും അഭ്യന്തരവകുപ്പ് തികച്ചും പരാജയമാണെന്നും കഴിഞ്ഞ 10 വര്‍ക്ഷമായി സര്‍ക്കാരിനെ വിമര്‍ശിക്കാനും അഴിമതിക്കാരായി ചിത്രീകരിക്കാനും വ്യഗ്രത കാണിക്കുന്ന പ്രതിപക്ഷം 2013ല്‍ ബ്രൂവറിയുടെ അഴിമതി അറിഞ്ഞിട്ടും പ്രതികരിക്കാതെ ഇപ്പോള്‍ നടത്തുന്ന ജല്‍പനം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയോജക മണ്ഡലം സെക്രട്ടറി റെജി ജോര്‍ജ് മെഴുകുതിരി തെളിയിച്ച് പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം എ രവി കീരംപാറ, പിയേഴ്‌സന്‍ കെ ഐസക്ക്, സി.കെ. കുമാരന്‍, ട്രഷറര്‍ ലാലു മാത്യു, അനി പീ.ടി നഗരസഭ മണ്ഡലം പ്രസിഡന്റ് സാബു കുരിശിങ്കല്‍, ലീഗല്‍ വിങ് പ്രസിഡന്റ് ഹെന്‍സന്‍ കണ്ണാടന്‍, ചെറിയാന്‍ പെലക്കുടി, വനിതാ വിങ് പ്രസിഡന്റ് ശാന്തമ്മ ജോര്‍ജ്, തങ്കച്ചന്‍ കോട്ടപ്പടി, സുരേഷ് ഐ എസ്, രാജപ്പന്‍ നേര്യമംഗലം, രവി ഇഞ്ചുര്‍, ബിനോയി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






