കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിയില്‍ ലോക ഹൃദയ ദിനാചരണം നടത്തി
കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിയില്‍ ലോക ഹൃദയ ദിനാചരണം നടത്തി
ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിയില്‍ ലോക ഹൃദയദിനം ആചരിച്ചു. ഹൃദ്രോഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുകയും ഹൃദയാരോഗ്യം സംരക്ഷിക്കുന്ന ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. അടിയന്തിര ഘട്ടത്തില്‍ സിപിആര്‍ നല്‍കുന്നതിനേക്കുറിച്ച് ഡോ. ജെറിന്‍ ക്ലാസ് നയിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ഭാരതി മോഹന്‍, കാര്‍ഡിയോളജിസ്റ്റ് ഡോ. റിതേഷ് രാമചന്ദ്രന്‍, ഡോ. അനില്‍ പ്രദീപ്, ഡോ. സിബി പി ഐ, പ്രൊഫസര്‍ ആന്‍ മേരി ലൂയിസ്, അഖില ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?