ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി മാറ്റിയ സംഭവം: എല്‍ഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി 

ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി മാറ്റിയ സംഭവം: എല്‍ഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി 

Sep 29, 2026 - 16:28
 0
ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി മാറ്റിയ സംഭവം: എല്‍ഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി 
This is the title of the web page

ഇടുക്കി: ഈട്ടിത്തോപ്പിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി ഇരട്ടയാറിലേക്ക് മാറ്റിയ നടപടിയില്‍   പ്രതിഷേധം ഉയരുമ്പോള്‍ ഇതിനോട് മുഖം തിരിക്കുന്ന സമീപനമാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നതെന്നാരോപിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി. ആക്ഷന്‍ കൗണ്‍സിലുമായി പഞ്ചായത്ത് ഭരണസമിതി ചര്‍ച്ച നടത്തണമെന്നും വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഒരു പ്രദേശത്തിന്റെ വികസനം തന്നെ പിറകോട്ട് അടിക്കുന്ന നടപടിയാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചതെന്നാണ് ഉയരുന്ന ആരോപണം. സ്ഥലനിവാസികള്‍ക്കും ആക്ഷന്‍ കൗണ്‍സിലിലും എല്‍ഡിഎഫ് അംഗങ്ങളുടെ പൂര്‍ണ പിന്തുണയും ഉറപ്പുനല്‍കി. ലാലച്ചന്‍ വെള്ളക്കട, ടി കെ അപ്പുക്കുട്ടന്‍, ആനന്ദ് സുനില്‍കുമാര്‍,  ജിഷ ഷാജി, രാജി ഹരികുമാര്‍,  മിനി പ്രതീഷ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow