കട്ടപ്പന പോര്‍സ്യുങ്കല ആശ്രമ പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ തിരുനാള്‍ ഒക്ടോബര്‍ 1 മുതല്‍
കട്ടപ്പന പോര്‍സ്യുങ്കല ആശ്രമ പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ തിരുനാള്‍ ഒക്ടോബര്‍ 1 മുതല്‍
ഇടുക്കി: കട്ടപ്പന പോര്‍സ്യുങ്കുല ആശ്രമ പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ തിരുനാളും ബൈബിള്‍ കണ്‍വന്‍ഷനും ഒക്ടോബര്‍ 1,2,3,4, തീയതികളില്‍ നടക്കും. സമാപന ദിനമായ 4ന് വൈകിട്ട് 4ന് നടക്കുന്ന വി. കുര്‍ബാനക്ക് ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്യം വഹിക്കും. തിരുനാളിന് മുന്നോടിയായി ഒക്ടോബര്‍ 1,2,3,4 തീയതികളില്‍ ആതിരമ്പുഴ കാരീസ് ഭവന്‍ ഡയറക്ടര്‍ ഫാ. ബിജില്‍ ചക്കിയത്ത്, വയനാട് വടുവന്‍ചാല്‍ അനുഗ്രഹ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു വയലാമണ്ണില്‍ എന്നിവര്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനും നടക്കും. അസിസി കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. സരീഷ് തോണ്ടാംകുഴിയില്‍ സഹകര്‍മികത്യം വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ആശ്രമം സുപ്പീരിയര്‍ ഫാ. സേവ്യര്‍ കൊച്ചുറുമ്പില്‍, ഫാ. സന്തോഷ് പീസ് വില്ല, കണ്‍വീനര്‍മാരായ ജോസഫ് മണിക്കൊമ്പില്‍, ജോസ് പൂനാട്ട്, ജോസ് മാക്കിയില്‍, സിബി പാലമറ്റം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?