ഇടുക്കി മെഡിക്കല്‍ കോളേജില്‍നിന്ന് നവജാത ശിശുവിന് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്ന് 

ഇടുക്കി മെഡിക്കല്‍ കോളേജില്‍നിന്ന് നവജാത ശിശുവിന് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്ന് 

Sep 30, 2026 - 10:28
 0
ഇടുക്കി മെഡിക്കല്‍ കോളേജില്‍നിന്ന് നവജാത ശിശുവിന് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്ന് 
This is the title of the web page

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി പരാതി. സംഭവത്തില്‍ ഭൂമിയാംകുളം തുണ്ടത്തില്‍ സോബിന്‍ സണ്ണി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. കുഞ്ഞിന് ജലദോഷവും കഴുത്തില്‍ ത്വക്ക് അലര്‍ജിയും ഉണ്ടായതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ മെഡിക്കല്‍ കോളേജ് ഒ പിയില്‍ എത്തിച്ചത്. ഡോക്ടറെ കണ്ട് കുറിപ്പടി വാങ്ങിയശേഷം ആശുപത്രി ഫാര്‍മസിയില്‍നിന്ന് ഇവര്‍ ഓയിന്റ്‌മെന്റ് വാങ്ങി വീട്ടിലേക്ക് മടങ്ങി. എന്നാല്‍ കുഞ്ഞിന് പുരട്ടാനായി എടുത്തപ്പോഴാണ് മരുന്നിന്റെ കാലാവധി കഴിഞ്ഞ വിവരം ശ്രദ്ധയില്‍പ്പെടുന്നത്. 2024 ജൂണില്‍ നിര്‍മിച്ച് രണ്ട് വര്‍ഷം കാലാവധിയുണ്ടായിരുന്ന ഓയിന്റ്‌മെന്റാണ് മാസങ്ങള്‍ക്കുശേഷവും രോഗികള്‍ക്ക് വിതരണം ചെയ്തത്. ഫാര്‍മസി ജീവനക്കാര്‍ പ്രാഥമിക പരിശോധന നടത്താതെ മരുന്ന് വിതരണം ചെയ്യുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇത്തരമൊരു മരുന്ന് ഫാര്‍മസിയില്‍ സ്റ്റോക്കില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം ജീവനക്കാര്‍. എന്നാല്‍ ആശുപത്രി ഫാര്‍മസിയില്‍നിന്ന് തന്നെയാണ് മരുന്ന് ലഭിച്ചതെന്ന ആരോപണത്തില്‍ കുടുംബം ഉറച്ചുനില്‍ക്കുന്നതോടെ സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഫാര്‍മസി ജീവനക്കാരില്‍നിന്ന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow