കട്ടപ്പന ഗവ. കോളേജിലെ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ

കട്ടപ്പന ഗവ. കോളേജിലെ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ

Sep 30, 2026 - 10:41
 0
കട്ടപ്പന ഗവ. കോളേജിലെ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ
This is the title of the web page

ഇടുക്കി: എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കട്ടപ്പന ഗവ. കോളേജിലെ മുഴുവന്‍ സീറ്റുകളും നേടി എസ്എഫ്‌ഐ. ആകെയുള്ള 14 സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. അശ്വിന്‍ സനീഷ്(ചെയര്‍പേഴ്സണ്‍), ടി എം ഫാത്തിമ ഹിബ(വൈസ് ചെയര്‍പേഴ്സണ്‍), പി എസ് സഞ്ജയ് കുമാര്‍(ജനറല്‍ സെക്രട്ടറി), സി കെ കെസിയാമോള്‍(ആര്‍ട്സ് ക്ലബ് സെക്രട്ടറി), സ്നേഹ പി ഷാജി(മാഗസിന്‍ എഡിറ്റര്‍), ദേവിക രാജീവ്, സി ഷിജിന(യുയുസി), ജി ഗൗരികൃഷ്ണ, സുരേഖ സുരേഷ്(ലേഡി റെപ്), മുഹമ്മദ് ആഷിക്(ഒന്നാംവര്‍ഷ യുജി റെപ്), വിശാല്‍ വിജയന്‍(രണ്ടാംവര്‍ഷ യുജി റെപ്), കെ എം ചിന്മയ(മൂന്നാംവര്‍ഷ യുജി റെപ്), എ ആദര്‍ശ്(ഒന്നാംവര്‍ഷ പിജി റെപ്), ജെ വര്‍ഷ(രണ്ടാംവര്‍ഷ പിജി റെപ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിനുശേഷം പ്രവര്‍ത്തകര്‍ കട്ടപ്പന നഗരത്തില്‍ ആഹ്ളാദ പ്രകടനം നടത്തി.
സിപിഐ എം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ടോമി ജോര്‍ജ്, കെ പി സുമോദ്, ഫൈസല്‍ ജാഫര്‍, ജോബി എബ്രഹാം, എസ്എഫ്ഐ നേതാക്കളായ എം എസ് ഗൗതം, അരുണ്‍കുമാര്‍, എം എസ് ആരോമല്‍, ജയസൂര്യ ജയചന്ദ്രന്‍, സിദ്ധാര്‍ഥ് സാജു എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow