അണക്കര ചക്കുപള്ളത്ത് ഏലത്തോട്ടത്തില്‍ മരശിഖരം ഒടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

അണക്കര ചക്കുപള്ളത്ത് ഏലത്തോട്ടത്തില്‍ മരശിഖരം ഒടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

Jul 8, 2026 - 13:38
Jul 8, 2026 - 17:05
 0
അണക്കര ചക്കുപള്ളത്ത് ഏലത്തോട്ടത്തില്‍ മരശിഖരം ഒടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
This is the title of the web page

ഇടുക്കി: അണക്കര ചക്കുപള്ളത്ത് ഏലത്തോട്ടത്തില്‍ ജോലിക്കിടെ മരശിഖരം ഒടിഞ്ഞുവീണ് തൊഴിലാളി സ്ത്രീ മരിച്ചു. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിനി പെരുമായി ആണ് മരിച്ചത്. ബുധന്‍ ഉച്ചയ്ക്ക് ചക്കുപള്ളം മാങ്കവലയിലെ ഏലത്തോട്ടത്തിലാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ സഹപ്രവര്‍ത്തകര്‍ ഉടന്‍ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മഴ തുടരുന്ന സാഹചര്യത്തില്‍  തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി തോട്ടങ്ങളിലെ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow