യുവമോര്‍ച്ച സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ പ്രകടനവും റോഡ് ഉപരോധവും നടത്തി

യുവമോര്‍ച്ച സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ പ്രകടനവും റോഡ് ഉപരോധവും നടത്തി

Sep 30, 2026 - 10:45
 0
യുവമോര്‍ച്ച സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ പ്രകടനവും റോഡ് ഉപരോധവും നടത്തി
This is the title of the web page

ഇടുക്കി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വഴിയില്‍തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് നടപടിയിലും സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയനെതിരെ കേസ് എടുക്കാത്തതിലും പ്രതിഷേധിച്ച് യുവമോര്‍ച്ച സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ പ്രകടനവും റോഡ് ഉപരോധവും നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച പ്രകടനം സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അനന്ദു മങ്കാട്ടില്‍ അധ്യക്ഷനായി.  യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഗൗതം കൃഷ്ണ, വിഷ്ണു പ്രസാദ്,  ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ കുമാര്‍, രതീഷ് വരകുമല, ദേശീയ സമിതിയംഗം ശ്രീനഗരി രാജന്‍, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ജിജു മോനായി, ശരത് ചെമ്പകശേരി, ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡന്റ് സുജിത്ത് ശശി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുമോദ് തങ്കപ്പന്‍, നേതാക്കളായ പി എന്‍ പ്രസാദ്, സുധീഷ്, ഷാജി നെല്ലിപ്പറമ്പില്‍, കെ എന്‍ ഷാജി, സുരേഷ് എസ്, ജിമ്മിച്ചന്‍ ഇളംതുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow