ജില്ലാ ശിശുക്ഷേമ സമിതി ലഹരിവിരുദ്ധ സെമിനാര്‍ നടത്തി
ജില്ലാ ശിശുക്ഷേമ സമിതി ലഹരിവിരുദ്ധ സെമിനാര്‍ നടത്തി

ഇടുക്കി: ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ ലഹരിവിരുദ്ധ സെമിനാര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജി സത്യന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ലഹരി ഉപയോഗത്തിനും സാമൂഹ്യ ജീര്‍ണതയ്ക്കുമെതിരായി കുട്ടികളില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ലഹരി വിരുദ്ധ സെമിനാര്‍ നടത്തിയത്. വിമുക്തി നോഡല്‍ ഓഫീസര്‍ ബിനു ജോസഫ് ലഹരി വിരുദ്ധ ക്ലാസ് നയിച്ചു.ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി 300 കുട്ടികള്‍ പങ്കെടുത്തു. ശിശുക്ഷേമ സമതിയംഗം ബിന്ദു ജോസ് അധ്യക്ഷയായി. ശിശുക്ഷേമ സമിതി സെക്രട്ടറി ഡിറ്റാജ് ജോസഫ് നേതൃത്വം നല്‍കി.
What's Your Reaction?






