ഇടുക്കി: കട്ടപ്പന നഗരത്തിൽ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. ഞായറാഴ്ച രാത്രി 8ഓടെയാണ് കുന്തളംപാറ റോഡിലെ പാർക്കിങ് മൈതാനത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപിടിച്ചത്. ഇതിനു സമീപത്തായി വാഹനങ്ങളും പാർക്ക് ചെയ്തിരുന്നു. ഉടൻതന്നെ കട്ടപ്പന ഫയർഫോഴ്സ് സ്ഥലത്തെത്തി 'തീയണച്ചു.