നട്ടം തിരിഞ്ഞ് കട്ടപ്പന കെ എസ് ആർ ടി സി ഡിപ്പോ
നട്ടം തിരിഞ്ഞ് കട്ടപ്പന കെ എസ് ആർ ടി സി ഡിപ്പോ

ഇടുക്കി : പരാധീനകൾക്ക് നടുവിൽ ശ്വാസം മുട്ടി കട്ടപ്പന കെ എസ് ആർ ടി സി ഡിപ്പോ. ആവശ്യത്തിന് ജീവനക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവത്തിന് നടുവിൽ പ്രവർത്തിക്കുന്ന ഡിപ്പോയേ സംരക്ഷിക്കാൻ അധികൃതർക്കാകുന്നില്ല. പരിമിതികൾ പരിഹരിക്കാൻ നിരവധി വാഗ്ദാനങ്ങൾ ഉണ്ടാകുമ്പോഴും അവ വാക്കുകളിൽ മാത്രം ഒതുങ്ങുന്നത് നഷ്ടമില്ലാതെ പ്രവർത്തിക്കുന്ന ഡിപ്പോയേ പ്രതിസന്ധിയിലാക്കുകയാണ്.
നഷ്ടമില്ലാതെയും സർവീസുകളിൽ വിമർശനമില്ലാതെയും പ്രവർത്തിക്കുന്ന കെ എസ് ആർ ടി സി ഡിപ്പോയാണ് കട്ടപ്പനയിലേത്.ഡിപ്പോയുടെ നിലവിലെ ഭൗതിക സാഹചര്യങ്ങൾ ഏറെ പരിതാപകരമാണ്. എന്നാൽ വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് വർഷോപ്പിന് സ്ഥലമില്ല. ഒപ്പം വർഷോപ്പിൽ ആവശ്യത്തിന് ജീവനക്കാരോ ഉപകരണങ്ങളോ ഇല്ല. വാഹനങ്ങളുടെ അടിയിൽ കയറി പണികൾ നടത്താൻ റാമ്പ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ് ജീവനക്കാർക്ക് സമ്മാനിക്കുന്നത്. റാമ്പിന്റെ ആഭാവത്തിൽ സർസീവ് കഴിഞ്ഞ് അറ്റകുറ്റ പണികൾക്കായി എത്തുന്ന വാഹനങ്ങളുടെ അടിയിൽ ചൂട് സഹിച്ചാണ് തൊഴിലാളികൾ പണിയെടുക്കുന്നത്.
ഡിപ്പോയിലെ ശുചിമുറികൾ പാടെ ഉപയോഗ്യശൂന്യമാണ്. കൂടാതെ ജീവനക്കാർക്ക് താമസിക്കാൻ ആവശ്യത്തിന് കോട്ടർസ് സംവിധാനവും ഇല്ല. ഇതോടെ കയ്യിൽ നിന്നും പണം മുടക്കി ലോഡ്ജുകളിൽ താമസിക്കേണ്ട ഗതികേടിലാണ് ജീവനക്കാർ.
ഡിപ്പോയിലേക്ക് കടന്നുവരുന്നവരെ സ്വികരിക്കുന്നത് ചെളി നിറഞ്ഞ വഴികളാണ്.
ഡിപ്പോയ്ക്ക് ഉള്ളിൽ മുഴുവൻ വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടിരിക്കുന്നതും.
ബസ്സുകൾക്ക് ഡീസൽ നിറക്കാനുള്ള പമ്പ് സജ്ജീകരണങ്ങളും ഏറെ ശോച്യാവസ്ഥയിലാണ്. ഉപകരണങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ പലതും തുരുമ്പെടുത്ത് നശിക്കുകയാണ്. 2018 ൽ ഡിപ്പോയിക്ക് പിന്നിൽ മണ്ണിടിച്ചിൽ ഉണ്ടതോടെ ഡിപ്പൊയുടെ സ്ഥലം പാതിയായി കുറഞ്ഞിരുന്നു. തുടർന്ന് മണ്ണ് മാറ്റി സുരക്ഷക്കായി കോൺക്രീറ്റ് ഭിത്തി നിർമിക്കാൻ കോടികളാണ് മന്ത്രി ഉൾപ്പടെയുള്ള ജനപ്രതിനിധികൾ വാഗ്ദാനം ചെയ്തത് . എന്നാൽ നാളിതുവരെയായി നടപടിയില്ല. ഇതോടെ ഇപ്പോഴും അപകടം പതിയിരിക്കുന്നിടത്താണ് ഡിപ്പോ പ്രവർത്തിക്കുന്നത്. പ്രശ്നങ്ങൾ അടിയന്ദരമായി പരിഹരിക്കാൻ മന്ത്രി തലത്തിൽ നടപടി ഉണ്ടാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?






