ഗ്യാരേജില്‍ ജീവനക്കാര്‍ കുറവ്: അടിസ്ഥാന സൗകര്യങ്ങളില്ല കെഎസ്ആര്‍ടിസി കട്ടപ്പന ഡിപ്പോ പരാധീതനയില്‍
ഗ്യാരേജില്‍ ജീവനക്കാര്‍ കുറവ്: അടിസ്ഥാന സൗകര്യങ്ങളില്ല കെഎസ്ആര്‍ടിസി കട്ടപ്പന ഡിപ്പോ പരാധീതനയില്‍

ഇടുക്കി: ജീവനക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവത്തില്‍ വീര്‍പ്പുമുട്ടി കെഎസ്ആര്‍ടിസി കട്ടപ്പന ഡിപ്പോ. വികസനം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുമ്പോള്‍ ഡിപ്പോയുടെ പ്രവര്‍ത്തനം താളംതെറ്റുകയാണ്. സംസ്ഥാനത്തെ മികച്ച ഡിപ്പോകളിലൊന്നായ കട്ടപ്പനയില്‍ അടിസ്ഥാന സൗകര്യം പരിമിതമാണ്. വര്‍ക്ക്‌ഷോപ്പില്‍ ആവശ്യത്തിന് ജീവനക്കാരോ സ്‌പെയര്‍ പാര്‍ട്‌സുകളോ ഇല്ല. അറ്റകുറ്റപ്പണിക്ക് റാമ്പ് ഇല്ലാത്തത് ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നു. ബസുകളുടെ അടിയില്‍ ചൂട് സഹിച്ച് ജോലി ചെയ്യേണ്ട ഗതികേടാണ്. ഡിപ്പോയിലെ ശുചിമുറികള്‍ ഉപയോഗരഹിതമാണ്. ജീവനക്കാര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സുകളില്ല. പലരും സ്വന്തമായി പണം മുടക്കി ലോഡ്ജുകളിലാണ് കഴിയുന്നത്.
ഡിപ്പോയ്ക്കുള്ളിലെ ഗ്രൗണ്ട് ചെളിക്കുണ്ടായി മാറിക്കഴിഞ്ഞു. പലയിടങ്ങളിലും വെള്ളക്കെട്ടുകളാണ്. ഡീസല്‍ പമ്പും ശോച്യാവസ്ഥയിലാണ്. ഉപകരണങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥമില്ലാത്തതിനാല്‍ പലരും തുരുമ്പെടുക്കുകയാണ്. 2018ല്‍ മഹാപ്രളയകാലത്ത് മണ്ണിടിച്ചിലില്‍ ഡിപ്പോ പൂര്‍ണമായി തകര്‍ന്നിരുന്നു. പിന്നീട് പുനര്‍നിര്‍മിച്ച ഡിപ്പോ പൂര്‍ണതോതില്‍ തുറന്നെങ്കിലും സംരക്ഷണഭിത്തി ഉള്‍പ്പെടെയുള്ളവ നിര്‍മിച്ചിട്ടില്ല.
What's Your Reaction?






