സംസ്ഥാനപാതയോരത്തെ കുറ്റിക്കാടുകള്‍ തെളിച്ച് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം
സംസ്ഥാനപാതയോരത്തെ കുറ്റിക്കാടുകള്‍ തെളിച്ച് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം

ഇടുക്കി: തൊടുപുഴ- പുളിയന്‍മല സംസ്ഥാനപാതയിലെ കട്ടപ്പന- പുളിയന്‍മല റൂട്ടില്‍ റോഡരികിലെ കുറ്റിക്കാടുകള്‍ ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രവര്‍ത്തകര്‍ വെട്ടിത്തെളിച്ചു. റോഡിലേക്ക് വളര്‍ന്നുനില്‍ക്കുന്ന കാടുകള്‍ ഡ്രൈവരുടെ കാഴ്ചമറയ്ക്കുന്നത് അപകടങ്ങള്‍ക്ക് കാരണമായിരുന്നു. വലിയ വാഹനങ്ങള്‍ ഹെയര്‍പിന്‍ വളവുകളില്‍ കുടുങ്ങി പലതവണ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. വളവുകളിലെ കുറ്റിക്കാടുകള്‍ പ്രവര്‍ത്തകര്‍ വെട്ടിമാറ്റി പാതയോരം ശുചീകരിച്ചു. റോഡിലെ കുഴിയടച്ച് അറ്റകുറ്റപ്പണി നടത്തണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ, മധുസൂദനന്‍ നായര്‍ ടി കെ, ബിജു പി വി, ഷിബു കൂടല്ലി, രാജേഷ് കീഴേവീട്ടില്‍, പയസ്‌കുട്ടിജേക്കബ്, സുബിന്‍ പുത്തന്‍പുരയ്ക്കല്‍, എം കെ മോഹനന്‍, അഭിലാഷ് എസ് നായര്‍, ജെയിംസ് ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






