അണക്കരയില്‍ സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
അണക്കരയില്‍ സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: അണക്കര മലങ്കര പള്ളിക്കും സിഎസ്‌ഐ പള്ളിക്കുമിടയില്‍ സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്. അണക്കര സ്വദേശി രതിദേവി വണ്ടന്‍മേട് സ്വദേശി സച്ചു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് അണക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷക്ക് ശേഷം സച്ചുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കും രതിദേവിയെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. വണ്ടന്‍മേട് പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






