എസ്എന്‍ഡിപി യോഗം കല്ലുകുന്ന് ശാഖയില്‍ ശാന്തിയാത്രയും ദിവ്യജ്യോതി പ്രയാണവും നടത്തി
എസ്എന്‍ഡിപി യോഗം കല്ലുകുന്ന് ശാഖയില്‍ ശാന്തിയാത്രയും ദിവ്യജ്യോതി പ്രയാണവും നടത്തി

ഇടുക്കി: കട്ടപ്പന കല്ലുകുന്ന് ഡോ. പല്‍പ്പു കുടുംബയോഗ മേഖലയില്‍ ശാന്തിയാത്രയും ദിവ്യജ്യോതി പ്രയാണവും നടത്തി. ശാഖ പ്രസിഡന്റ് സന്തോഷ് പാതയില്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 16 വര്‍ഷകാലമായി നടത്തി വരുന്ന ശാന്തിയാത്രയും ശിവഗിരി മഹാസമാധിയിലെ കെടാവിളക്കില്‍നിന്ന് പകര്‍ന്ന് കൊണ്ടുവന്ന ദിവ്യജ്യോതി പ്രയാണവുമാണ് മേഖലയില്‍ നടന്നത്. മേല്‍ശാന്തി നിശാന്ത് ശാന്തി ,ശാഖ വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തില്‍, സെക്രട്ടറി അഖില്‍ കൃഷ്ണന്‍കുട്ടി, യൂണിയന്‍ കമ്മിറ്റിയംഗം പി ജി സുധാകരന്‍, കുടുംബയോഗം കണ്‍വീനര്‍ സുജിത്ത്, വൈസ് ചെയര്‍മാന്‍ അനില്‍ പോട്ടയില്‍, ജോയിന്റെ കണ്‍വീനര്‍ അര്‍ജുന്‍ എസ് ആനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






