തേക്കടി സൈക്ലിങ് ക്ലബ് വാര്‍ഷികം ആഘോഷിച്ചു
തേക്കടി സൈക്ലിങ് ക്ലബ് വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: തേക്കടി സൈക്ലിങ് ക്ലബ് അഞ്ചാം വാര്‍ഷികവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. 'ആരോഗ്യമാണ് ലഹരി' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാനത്തിനകത്തും പുറത്തും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്ലബ്ബാണ് തേക്കടി സൈക്ലിങ് ക്ലബ്. വാര്‍ഷികത്തിന്റെ ഭാഗമായി തേക്കടി ബോട്ട് ലാന്‍ഡിങ്ങിലേക്ക് സൈക്കിളിങ് നടത്തുകയും ചെയ്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് എബിന്‍ ജോസ്, സെക്രട്ടറി രാജേഷ് കാവുംപറമ്പില്‍, ട്രഷറര്‍ റഹിം ബാബു, വൈസ് പ്രസിഡന്റ് സതീഷ് ദാമോദര്‍, ജോയിന്റ് സെക്രട്ടറി ബിനീഷ്, ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. ചൊവര എന്നിവര്‍ ചുമതലയേറ്റു. ലഹരി പദാര്‍ഥങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ലഘു ലേഖകള്‍ വിതരണം ചെയ്തും സമൂഹത്തെ ബോധവല്‍ക്കരിച്ചും വിമുക്തി പരിപാടികള്‍ സംസ്ഥാനത്ത് ഉടനീളം സംഘടിപ്പിച്ചും ധനുഷ്‌കോടി, കന്യാകുമാരി, കുമരകം, മൂന്നാര്‍, എന്നിവിടങ്ങളില്‍ സൈക്ലിങ് പ്രവര്‍ത്തനങ്ങളും ക്ലബ് നടത്തിയിട്ടുണ്ട്. 58 അംഗങ്ങളാണ് നിലവിലുള്ളത്. എബിന്‍ ദീപ വേള്‍ഡ്, രാജേഷ് എസ് ചോവര, റഹീം-ട്രഷറര്‍, ഉണ്ണി രാജേഷ് കാവുംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

