കൊന്നത്തടി പഞ്ചായത്തിൽ മുറ്റത്തൊരു കശുമാവ് പദ്ധതിക്ക് തുടക്കം
കൊന്നത്തടി പഞ്ചായത്തിൽ മുറ്റത്തൊരു കശുമാവ് പദ്ധതിക്ക് തുടക്കം

കൊന്നത്തടി പഞ്ചായത്തിൽ മുറ്റത്തൊരു കശുമാവ് പദ്ധതിക്ക് തുടക്കമായി. പണിക്കൻകുടി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന കശുമാവിൻ തൈ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് രമ്യാ റെനീഷ് ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെയും, കൊന്നത്തടി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മുറ്റത്തൊരു കശുമാവ് പദ്ധതി നടപ്പിലാക്കിയത്. ആദ്യഘട്ടത്തിൽ വിദ്യാർത്ഥികൾക്കാണ് കശുമാവിൻ തൈകൾ വിതരണം ചെയ്യുന്നത്. അത്യുത്പാദനശേഷിയുള്ള ധന ഇനത്തിലുള്ള തൈകളാണ് വിതരണം ചെയ്യുന്നത്.
സ്കൂൾ പി.റ്റി.എ പ്രസിഡന്റ് മനോജ് എൻ. എം. യോഗത്തിൽ അധ്യക്ഷത വഹിച്ചു. കൊന്നത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.പി മൽക്ക മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ അച്ചാമ്മ ജോയി, ഷിനി സജീവൻ, സ്കൂൾ പ്രിൻസിപ്പൽ മോൻസി ജോസഫ്, ഹെഡ്മാസ്റ്റർ ബിന്ദു.എസ്, കശുമാവ് കൃഷി വികസന ഏജൻസി ഫീൽഡ് അസിസ്റ്റന്റ് ബിനുകുമാർ. എൻ തുടങ്ങിയവർ യോഗത്തിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. ഒരു കുട്ടിക്ക് രണ്ട് കശുമാവിൻ തൈകൾ വീതമാണ് വിതരണം ചെയ്യുന്നത്.
What's Your Reaction?






