വണ്ടിപ്പെരിയാറിൽ നിന്നും ഗവിയിലേക്ക് പോയ ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
വണ്ടിപ്പെരിയാറിൽ നിന്നും ഗവിയിലേക്ക് പോയ ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

വണ്ടിപ്പെരിയാറിൽ നിന്നും ഗവിയിലേക്ക് പോയ ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റവരെ കെ.എസ്.ആർ.ടി.സിയിൽ തന്നെ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടു കൂടിയാണ് സംഭവം. വണ്ടിപ്പെരിയാറിൽ നിന്നും ഗവിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും പത്തനംതിട്ടയിൽ നിന്നും കുമളിയിലേക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസും തമ്മിലാണ് ഗവിക്ക് സമീപം കൂട്ടിയിടിച്ചത്. വളവ് തിരിഞ്ഞു വരുന്ന സമയത്ത് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിയുകയും ചെയ്തു. ആറോളം യാത്രക്കാരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഇതിൽ ഗവി സ്വദേശികളായ ജയശങ്കർ (45), പുഷ്പമലർ (53), സതീഷ്(24), എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായ പരിക്ക് ആയതിനാൽ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും പീരുമേട് താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും അയച്ചു. അമിത വേഗതയിൽ എത്തിയ കെ.എസ്.ആർ.ടി.സി ആണ് അപകടത്തിന് കാരണമെന്ന് വാഹനത്തിൽ ഉണ്ടായിരുന്നവർ പറയുന്നു.
What's Your Reaction?






