മലയോര ഹൈവേയിൽ ഗതാഗതനിരോധനം

മലയോര ഹൈവേയിൽ ഗതാഗതനിരോധനം

May 16, 2024 - 19:47
Jun 24, 2024 - 21:17
 0
മലയോര ഹൈവേയിൽ ഗതാഗതനിരോധനം
This is the title of the web page

ഇടുക്കി: മലയോര ഹൈവേയുടെ പണികൾ പുരോഗമിക്കുന്നതിനാൽ ആലടി പരപ്പ് റോഡിലെ ഗതാഗതം നിരോധിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ ആലടി കൂരാമ്പാറ പാലംവഴി മേരുകുളം വഴിയാണ് കടന്നു പോകുന്നത്. എന്നാൽ റോഡിന് മതിയായ വീതി ഇല്ലാത്തതിനാൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ ഏറെ പ്രയാസപ്പെട്ടാണ് ഇത് വഴി കടന്നു പോകുന്നത്. ഇതോടൊപ്പം ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ വരുമ്പോൾ കടന്ന് പോകാൻ കഴിയാതെ ഏറെനേരത്തെ ഗതാഗത തടസ്സമാണ് ഇവിടെ നേരിടുന്നതെന്നും റോഡിന്റെ ഇരുസൈഡുകളിൽ വലിയതോതിൽ കാട് വളർന്ന് നിൽക്കുന്നതിനാൽ എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയുന്നില്ല എന്നും ഡ്രൈവർമാർ പറയുന്നു. ഇതോടൊപ്പം റോഡിൻറെ ഇരുസൈഡിലെയും കാടുകൾ വെട്ടിയും റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന മണ്ണ് ജെ.സി.ബി ഉപയോഗിച്ച് മാറ്റുകയും ചെയ്ത് വാഹനങ്ങൾക്ക് സുഗമമായ രീതിയിൽ കടന്നുപോകാൻ വീതി കൂട്ടും എന്നും പഞ്ചായത്ത് കഴിഞ്ഞദിവസം അറിയിച്ചുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. എത്രയും വേഗം പഞ്ചായത്ത് ഇടപെട്ട് റോഡിലെ തടസ്സങ്ങൾ നീക്കി വാഹനങ്ങൾക്ക് സുഗമമായ രീതിയിൽ കടന്നുപോകാൻ സൗകര്യം ഒരുക്കണമെന്നാണ് ഡ്രൈവർമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത് ആലടി ഭാഗത്ത് പാറ ഖനനം നടക്കുന്നതിനാൽ 22 ന് വരെ ഏലപ്പാറ, വാഗമൺ, പാല, കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ പരപ്പിൽ നിന്നും ഉപ്പുതറ ചീന്തലാർ വഴിയും ഏലപ്പാറ - ചപ്പാത്ത് വഴി കട്ടപ്പനയിലേക്കുള്ള വാഹനങ്ങൾ ആലടി വഴി കൂരാമ്പാറപാലം വഴി മേരികുളം വഴിയുമാണ് യാത്ര ചെയ്യണ്ടത് എന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow