ചെറുതോണി ടൗണ്‍ വികസനം: റോഡ് നിര്‍മാണം ആരംഭിച്ചു

ചെറുതോണി ടൗണ്‍ വികസനം: റോഡ് നിര്‍മാണം ആരംഭിച്ചു

Nov 10, 2026 - 13:50
 0
ചെറുതോണി ടൗണ്‍ വികസനം: റോഡ് നിര്‍മാണം ആരംഭിച്ചു
This is the title of the web page

ഇടുക്കി: ചെറുതോണി ടൗണ്‍ വികസനത്തിന്റെ ഭാഗമായുള്ള റോഡ് നിര്‍മാണം റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇടുക്കി പാക്കേജില്‍ 5 കോടി രൂപയാണ് ടൗണ്‍ വികസനത്തിനായി അനുവദിച്ചിരിക്കുന്നത്. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ശുചിമുറി സമുച്ചയം, കലാ-സാംസ്‌കാരിക ഒത്തുചേരലുകള്‍ക്കായി ഓപ്പണ്‍ സ്റ്റേജ് തുടങ്ങിയവയും ഇതോടൊപ്പം നിര്‍മിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, എം ഡി അര്‍ജുനന്‍, ബിജു നിള, സി പി സലിം എന്നിവര്‍ സംസാരിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow