എസ്‌ഐആര്‍ എന്യൂമെറേഷന്‍ ഫോം മലയാളത്തില്‍: മൂന്നാറിലെ തമിഴ് വംശജര്‍ വലയുന്നു
എസ്‌ഐആര്‍ എന്യൂമെറേഷന്‍ ഫോം മലയാളത്തില്‍: മൂന്നാറിലെ തമിഴ് വംശജര്‍ വലയുന്നു
ഇടുക്കി: മൂന്നാറിലെ സ്ഥിരതാമസക്കാരായ തമിഴ് വംശജര്‍ക്ക്, എസ്‌ഐആര്‍ എന്യൂമെറേഷന്‍ ഫോമുകള്‍ തമിഴില്‍ വേണമെന്ന് ആവശ്യം. ദേവികുളം നിയോജക മണ്ഡലത്തിലെ 195 ബൂത്തുകളില്‍ 110 എണ്ണത്തിലും കൂടുതല്‍ വോട്ടര്‍മാര്‍ തമിഴ് വംശജരാണ്. എസ്ഐആര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പുറത്തിറക്കിയ എന്യൂമെറേഷന്‍ ഫോം മലയാളത്തില്‍ മാത്രമാണ്. ഇതോടെ ഇവ പൂരിപ്പിക്കാന്‍ മൂന്നാറിലെ ആളുകള്‍ ബുദ്ധിമുട്ടുന്നു. എന്നാല്‍ ഓരോ സംസ്ഥാനത്തും അതാത് പ്രാദേശിക ഭാഷകളില്‍ ഫോമുകള്‍ തയാറാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശമെന്ന് ദേവികുളം സബ് കലക്ടര്‍ പറഞ്ഞു. എസ്ഐആര്‍ അപേക്ഷകളുമായി വീടുകളിലെത്തുന്ന ബിഎല്‍ഒ, ബിഎല്‍എമാരില്‍ ഭൂരിഭാഗം പേരും മലയാള ഭാഷയില്‍ വലിയ പ്രാഗത്ഭ്യം ഇല്ലാത്തവരാണെന്നും ആക്ഷേപമുണ്ട്. ഇതും അപേക്ഷാ ഫോം പൂരിപ്പിക്കുന്നതില്‍ പ്രതിസന്ധിയാകുന്നുണ്ട്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സംബന്ധിച്ച് സബ് കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലും അപേക്ഷാ ഫോം തമിഴിലും വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
What's Your Reaction?

