നെടുങ്കണ്ടം കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ വാര്‍ഷികം ആഘോഷിച്ചു
നെടുങ്കണ്ടം കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: നെടുങ്കണ്ടം കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ 8-ാമത് വാര്‍ഷികവും വെര്‍ച്വല്‍ റിയാലിറ്റി ടെക്‌നോളജി ഉപയോഗിച്ചുള്ള പഠന സൗകാര്യങ്ങളുടെ ഉദ്ഘടനവും നടന്നു. കേരള ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച് പഠനം നടത്താന്‍ സൗകര്യം ഒരുക്കിയ ജില്ലയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് കോണ്‍ഫിഡന്‍സ്. ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനൊപ്പം പഠനം കൂടുതല്‍ ആസ്വാദ്യകരമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ എംഎസ് മഹേശ്വരന്‍ അധ്യക്ഷനായി. ചെയര്‍മാന്‍ അഡ്വ. ശിവരാമ സിന്‍ഹ, കെപിസിസി എം സെക്രട്ടറി എംഎന്‍ ഗോപി, കേരള പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ്‌മോന്‍ എംബി, ട്രഷറര്‍ രാജേഷ് സി, സെക്രട്ടറി ഉമാ മാധവി, നെടുങ്കണ്ടം പഞ്ചായത്തംഗങ്ങളായ ആര്‍.ഷിബു ചെരുകുന്നേല്‍, സുരേഷ് പള്ളിയടി, വ്യാപാരി വ്യവസായ സമതി നെടുങ്കണ്ടം യൂണിറ്റ് പ്രസിഡന്റ് ഷിജു ഉള്ളുരുപ്പില്‍, റെനി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






