രാജകുമാരിയില്‍ തോടിന്റെ സ്വഭാവിക ഒഴുക്ക് തടസപ്പെടുത്തി തോട്ടം ഉടമ ചെക്ക് ഡാം നിര്‍മിച്ചതായി പരാതി
രാജകുമാരിയില്‍ തോടിന്റെ സ്വഭാവിക ഒഴുക്ക് തടസപ്പെടുത്തി തോട്ടം ഉടമ ചെക്ക് ഡാം നിര്‍മിച്ചതായി പരാതി

ഇടുക്കി: രാജകുമാരി മഞ്ഞക്കുഴി തോട്ടില്‍ സ്വകാര്യ തോട്ടം ഉടമ ചെക്ക് ഡാം നിര്‍മിച്ച് തോടിന്റെ സ്വഭാവിക ഒഴുക്ക് തടസപ്പെടുത്തിയതായി പരാതി. ശുദ്ധജലക്ഷാമം രൂക്ഷമായ മേഖലയിലെ ജനങ്ങള്‍ ഉപയോഗിക്കുന്ന തോടിന് കുറുകെയാണ് തടയണ നിര്‍മിച്ചിരിക്കുന്നത്. രാജകുമാരി പഞ്ചായത്തിന്റെ അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന സ്വകാര്യ ഏലം എസ്റ്റേറ്റില്‍ വര്‍ഷങ്ങള്‍ക്കു മുമ്പാണ് തടയണ നിര്‍മിച്ചത്. ഇവിടെ നേരത്തെ തടയണ ഉണ്ടായിരുന്നെങ്കിലും താഴെയുള്ള കുടുംബങ്ങള്‍ക്കും കര്‍ഷകര്‍ക്കും യഥേഷ്ടം വെള്ളമെടുക്കാന്‍ അവസരം നല്‍കിയിരുന്നു. എസ്റ്റേറ്റ് മാനേജ്‌മെന്റ് മാറിയതോടെ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കുകൂടി തടസപ്പെടുത്തിയാണ് വെള്ളം സംഭരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്. ഇവിടെ നിന്ന് വെള്ളം എടുക്കാനും പുതിയ മാനേജ്‌മെന്റ് സമ്മതിക്കുന്നില്ല. ഇതോടെ 5, 6 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളം പോലും കിട്ടാത്ത സ്ഥിതിയായായി. മഞ്ഞക്കുഴി ആദിവാസി നഗറില്‍ നിന്ന് ഉള്‍പ്പെടെ ആളുകള്‍ ശുദ്ധജലത്തിനായി ആശ്രയിച്ചിരുന്നത് മഞ്ഞക്കുഴി തോടിനെയാണ്. ഈ തോടിന്റെ കരയിലാണ് പ്രദേശത്തെ മിക്ക കിണറുകളും ഉള്ളത്. കാര്‍ഷിക ആവശ്യത്തിനും തോട്ടില്‍ നിന്ന് വെള്ളം എടുത്തിരുന്നതാണ്. എന്നാല്‍ മുകളിലെ തടയണയില്‍ വെള്ളം തടഞ്ഞുനിര്‍ത്തിയതോടെ തോടിന്റെ കരയിലുള്ള കിണറുകളിലെയും വെള്ളം വറ്റി. വീടുകളിലെ ആവശ്യത്തിന് ദൂരസ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ വെള്ളം എത്തിക്കേണ്ട അവസ്ഥയാണെന്ന് പൊതുപ്രവര്‍ത്തകരും അഭിപ്രയാപെട്ടു. അധികൃതര്‍ ഇടപെട്ട് മഞ്ഞക്കുഴി തോടിന്റെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






