തോപ്രാംകുടിയില്‍ സ്വകാര്യ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം: 2 പേര്‍ക്ക് പരിക്ക്
തോപ്രാംകുടിയില്‍ സ്വകാര്യ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം: 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: തോപ്രാംകുടി പെരുന്തൊട്ടിയില്‍ സ്വകാര്യ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം. 2 പേര്‍ക്ക് പരിക്കേറ്റു. പെരുന്തൊട്ടി പനിച്ചുമൂട്ടില്‍ ഷൈല ഗോപി (52), ഓട്ടോറിക്ഷ ഡ്രൈവര്‍ തോപ്രാംകുടി പുതുപ്പറമ്പില്‍ പ്രസാദ് (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പനയില്‍ നിന്ന് തോപ്രാംകുടിയിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസും പെരുതൊട്ടിയില്‍ നിന്ന് തോപ്രാംകുടിക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു. മുരിക്കാശേരി പൊലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
What's Your Reaction?






