വണ്ടന്‍മേട് സിഎച്ച്‌സിയിലെ ഐസലേഷന്‍ വാര്‍ഡുകളും ഒപി ബ്ലോക്കും തുറന്നു
വണ്ടന്‍മേട് സിഎച്ച്‌സിയിലെ ഐസലേഷന്‍ വാര്‍ഡുകളും ഒപി ബ്ലോക്കും തുറന്നു

ഇടുക്കി: വണ്ടന്‍മേട് സാമൂഹികാരോഗ്യേ കേന്ദ്രത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഐസോലേഷന്‍ വാര്‍ഡ് സമുച്ചയം നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 4 കോടി രൂപ ചെലവഴിച്ചാണ് വാര്‍ഡ് നിര്‍മിച്ചത്. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. ആര്‍ദ്രം പദ്ധതിയില്‍പെടുത്തി 37 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഒപി ബ്ലോക്ക് എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്തു. നിരവധി രോഗികളുടെ ആശ്രയകേന്ദ്രമായ ആശുപത്രിയില്‍ രാത്രിയിലും ഡോക്ടറുടെ സേവനം ഉറപ്പാക്കുമെന്ന് എംഎല്‍എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ് അധ്യക്ഷനായി. ജില്ലാ മെഡിക്കന്‍ ഓഫിസര്‍ എന്‍ മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി, കുസുമം സതീഷ്, ലാലച്ചന്‍ വെള്ളക്കട, ലിന്‍സി സി ദാസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






