ചക്കക്കൊമ്പനെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണ് പരിക്ക്
ചക്കക്കൊമ്പനെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണ് പരിക്ക്

ഇടുക്കി: ചിന്നക്കനാല്‍ ബി എല്‍ റാമില്‍ കാട്ടാന ചക്കകൊമ്പനെ കണ്ട് ഭയന്നോടിയ വീട്ടമ്മ ഓടയില്‍ കാല്‍വഴുതി വീണു. ബിഎല്‍ റാമില്‍ താമസിക്കുന്ന മുന്‍ പഞ്ചാത്തംഗം പാല്‍ത്തായി(45) ക്കാണ് പരിക്കേറ്റത്. അയല്‍വാസിയായ വീട്ടമ്മക്കൊപ്പം പാല്‍ വാങ്ങാനായി വരുമ്പോഴാണ് കാട്ടാന റോഡില്‍കൂടി ഇവരുടെ സമീപത്തെത്തിയത്. നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ പാല്‍ത്തായി ഓടയില്‍ വീഴുകയായിരുന്നു. സമീപവാസികള്‍ ഇവരുടെ നിലവിളികേട്ട് ഓടിയെത്തി ബഹളമുണ്ടാക്കിയതോടെ ഒറ്റയാന്‍ പിന്തിരിഞ്ഞുപോയി. വീഴ്ചയില്‍ നെഞ്ചിനും കഴുത്തിനും ക്ഷതമേറ്റ വീട്ടമ്മയെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാഴ്ചയായി ബി എല്‍ റാം, സൂര്യനെല്ലി, ബോഡിമെട്ട് മേഖലകളിലായി ചുറ്റിത്തിരിയുകയാണ് കാട്ടാന ചക്കക്കൊമ്പന്‍.
What's Your Reaction?






