കട്ടപ്പനയില്‍ പൊലീസുകാരനുനേരെ അതിഥി തൊഴിലാളികളുടെ കൈയേറ്റശ്രമം
കട്ടപ്പനയില്‍ പൊലീസുകാരനുനേരെ അതിഥി തൊഴിലാളികളുടെ കൈയേറ്റശ്രമം

ഇടുക്കി: ക്രിസ്മസ് ദിനത്തില്‍ കട്ടപ്പന നഗരത്തില്‍ മദ്യപിച്ചെത്തിയ അതിഥി തൊഴിലാളികള്‍ പൊലീസുകാരനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. വ്യാപാരികളും ബസ് ജീവനക്കാരും ചേര്‍ന്ന് ഇവരെ വിരട്ടിയോടിച്ചു. വിവിധ സ്ഥലങ്ങളില്‍നിന്ന് നഗരത്തിലെത്തിയ തൊഴിലാളികള്‍ക്ക് തിരികെ മടങ്ങാന്‍ ബസുകള്‍ കുറവായതോടെ ഇവര്‍ രോഷാകുലരായി. സംഘര്‍ഷാവസ്ഥയിലെത്തിയതോടെ കട്ടപ്പന സ്റ്റേഷനിലെ എഎസ്‌ഐ സ്ഥലത്തെത്തി ഇവരെ ശാന്തരാക്കാന്‍ ശ്രമിച്ചു.
എന്നാല്‍, ഉദ്യോഗസ്ഥനെ വളഞ്ഞ് കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇദ്ദേഹം പ്രതിരോധിച്ചതോടെ കൂടുതല്‍ തൊഴിലാളികള്‍ എത്തി ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. തുടര്‍ന്ന്, വ്യാപാരികളും ബസ് ജീവനക്കാരും ഓടിയെത്തി ഇവരെ വിരട്ടിയോടിച്ച് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി. തൊഴിലാളികളില്‍ ഭൂരിഭാഗം പേരും മദ്യലഹരിയിലായിരുന്നു.
What's Your Reaction?






