പുതുവത്സരം ആഘോഷിച്ച് എരുമേലി-ഇടുക്കി കലക്ടറേറ്റ് കെഎസ്ആര്‍ടിസി ബസിലെ സൗഹൃദ കൂട്ടായ്മ
പുതുവത്സരം ആഘോഷിച്ച് എരുമേലി-ഇടുക്കി കലക്ടറേറ്റ് കെഎസ്ആര്‍ടിസി ബസിലെ സൗഹൃദ കൂട്ടായ്മ
ഇടുക്കി: ദിവസവും ഒരേ ബസില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ ഒത്തൊരുമിച്ച് സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു. കോട്ടയം എരുമേലി- ഇടുക്കി കലക്ടറേറ്റ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരും യാത്രക്കാരുമാണ് ഒത്തൊരുമിച്ചത്. എന്‍ജിനീയറിങ്, മെഡിക്കല്‍ കോളേജുകള്‍, കലക്ടറേറ്റ്, എസ്പി ഓഫീസ് തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരുള്‍പ്പെടെ ഈ ബസിലെ സ്ഥിരം യാത്രക്കാരാണ്. ഇവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സൗഹൃദകൂട്ടായ്മയുടെ ഭാഗമായി കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടിയില്‍ കൂട്ടായ്മയിലെ മുഴുവന്‍ ആളുകളും പങ്കെടുത്തു. കേക്ക് മുറിച്ചാണ് സന്തോഷം പങ്കിട്ടത്. വര്‍ഷങ്ങളായി പതിവുതെറ്റാതെ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസാണിത്. തങ്ങളെ സുരക്ഷിതമായി ജോലിസ്ഥലത്ത് എത്തിക്കുന്ന ഡ്രൈവറേയും കണ്ടക്ടറേയും അനുമോദിക്കുകയും ചെയ്തു. സമൂഹമാധ്യമം വഴി രൂപീകരിച്ചതാണ് സൗഹൃദ കൂട്ടായ്മ. ബസില്‍ സ്ഥിരം യാത്ര ചെയ്യുന്ന ആളുകളും ജീവനക്കാരുമുള്ള ഈ ഗ്രൂപ്പില്‍ ബസുമായി ബന്ധപ്പെട്ട വിവരങ്ങളുള്‍പ്പെടെ പങ്കുവയ്ക്കുന്നുണ്ട്. സജീവമായി ഗ്രൂപ്പ് മുമ്പോട്ട് പോകുന്നതിനിടെയാണ് സൗഹൃദങ്ങള്‍ ഒത്തുചേര്‍ന്ന് സന്തോഷം പങ്കിടാമെന്ന ആശയമുണ്ടായത്. യാത്രക്കാരുടെ ഈ ഒത്തുചേരല്‍ കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ക്കും ജീവനക്കാര്‍ക്കും പുതിയ അനുഭവമായിരുന്നു. കട്ടപ്പന എടിഒ ഷാജി കുര്യാക്കോസ,് പി കെ ഷെഫീഖ,് ജോഷി ജോര്‍ജ്, പി കെ പ്രകാശ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?