ബി എസ് സി കെമിസ്ട്രിയില്‍ രണ്ടാം റാങ്ക് നേടിയ അശ്വിനി ദേവ് ന് അനുമോദനം
ബി എസ് സി കെമിസ്ട്രിയില്‍ രണ്ടാം റാങ്ക് നേടിയ അശ്വിനി ദേവ് ന് അനുമോദനം

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം ജി യൂണിവേഴ്‌സിറ്റി ബി എസ് സി കെമിസ്ട്രിയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥിയെ അനുമോദിച്ചു. നരിയമ്പാറ പുലിയാതോട്ടത്തില്‍ അശ്വിനിദേവ് സുരേഷിനെയാണ് മൊമെന്റോ നല്‍കി അനുമോദിച്ചത്. മാന്നാനം കെ ഈ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അശ്വിനിദേവ് യുവ സമൂഹത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ്. പ്രതിസന്ധികളെ അതിജീവിച്ച് കഠിനപ്രയത്‌നത്തിലൂടെ അശ്വനിദേവ് കരസ്ഥമാക്കിയ റാങ്ക് കലാലയത്തിനും നാടിനും വലിയ അഭിമാനമാണ് സമ്മാനിച്ചിരിക്കുന്നത്. ശാസ്ത്രജ്ഞനാണ് ആവുക എന്ന ലക്ഷ്യത്തോടെ ഉപരിപഠനത്തിന് തയ്യാറാക്കുന്ന അശ്വിനി ദേവിന് എല്ലാവിധ പിന്തുണയും ആശംസയും അറിയിച്ചാണ് അനുമോദനം നല്‍കിയത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, നഗരസഭ കൗണ്‍സിലര്‍ ഷജിമോള്‍ ഷാജി, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എ എന്‍ സന്തോഷ് , രഞ്ജു എഴുത്തുപുര, കാഞ്ചിയാര്‍ പഞ്ചായത്തംഗം ബിന്ദു മധു കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






