പരീക്ഷാപ്പേടി മാറ്റാന്‍ കലക്ടറുടെ ഫോണ്‍കോള്‍: 'കരുതലോടെ കലക്ടര്‍' പദ്ധതി തുടങ്ങി
പരീക്ഷാപ്പേടി മാറ്റാന്‍ കലക്ടറുടെ ഫോണ്‍കോള്‍: 'കരുതലോടെ കലക്ടര്‍' പദ്ധതി തുടങ്ങി
ഇടുക്കി: എസ്എസ്എല്‍സി പരീക്ഷക്കൊരുങ്ങുന്ന വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ 'കരുതലോടെ കലക്ടര്‍' പദ്ധതി ജില്ലയില്‍ തുടങ്ങി. കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. കട്ടപ്പന വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിലുള്ള 6147 വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഫോണ്‍ നമ്പറുകളിലേക്ക് കലക്ടറുടെ 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശമെത്തും. പരീക്ഷയ്ക്ക് മുമ്പുള്ള ദിവസങ്ങളില്‍ എങ്ങനെ പഠിക്കണം, ആത്മവിശ്വാസം എങ്ങനെ നിലനിര്‍ത്തണം തുടങ്ങിയ കാര്യങ്ങള്‍ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ നേരിട്ട് സംസാരിക്കുന്നത് പരീക്ഷാപ്പേടി അകറ്റാനും സ്വപ്നങ്ങള്‍ കാണാനും കുട്ടികളെ പ്രേരിപ്പിക്കുമെന്ന് അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടര്‍ പി സി ഗീത, ഡിഇഒ ആന്‍സന്‍ ജോസഫ്, കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജശേഖരന്‍, വിവിധ സ്‌കൂള്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. മാര്‍ച്ച് 2 മുതല്‍ എല്ലാ വിദ്യാര്‍ഥികളുടെയും ഫോണുകളിലേക്ക് കലക്ടറുടെ കോള്‍ സന്ദേശം എത്തിത്തുടങ്ങും. സംസ്ഥാന സര്‍ക്കാരിന്റെ സിഡിറ്റ് മുഖാന്തരമാണ് പദ്ധതി നടപ്പിലാക്കുന്നത്.
What's Your Reaction?