വണ്ടിപ്പെരിയാറില്‍ യുവതിക്കുനേരെ അയല്‍വാസിയുടെ ലൈംഗികാതിക്രമം
വണ്ടിപ്പെരിയാറില്‍ യുവതിക്കുനേരെ അയല്‍വാസിയുടെ ലൈംഗികാതിക്രമം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ യുവതിക്കുനേരെ അയല്‍വാസിയുടെ ലൈംഗികാതിക്രമം. ഇഞ്ചിക്കാട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പീഡനശ്രമം എതിര്‍ത്ത യുവതിയെ പ്രതി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ വീട്ടമ്മ വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ ചികിത്സ തേടി. ഭര്‍ത്താവും മകളും വീട്ടിലില്ലാതിരുന്ന സമയത്ത് അയല്‍വാസിയായ മാരിഖനി മദ്യപിച്ച് വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറുകയും ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയുമായിരുന്നു. ഇതിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ തന്നെ റോഡിലിട്ടും മര്‍ദിച്ചെന്ന് യുവതി പറഞ്ഞു. യുവതിയുടെ കൈയ്ക്കും കാലിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






