നരിയമ്പാറ സ്‌കൂളില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി: കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്എസ്എസ് ജേതാക്കള്‍
നരിയമ്പാറ സ്‌കൂളില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി: കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്എസ്എസ് ജേതാക്കള്‍
ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വി സോമശേഖരന്‍ നായര്‍ മെമ്മോറിയല്‍ ഇന്റര്‍ സ്‌കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി. കട്ടപ്പന പ്രസ് ക്ലബ് സെക്രട്ടറി വി എസ് അസഹ്റുദ്ദീന്‍ ഉദ്ഘാടനംചെയ്തു. ജേതാക്കളായ കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്എസ്എസ് ടീമിന് 5000 രൂപയും എവര്‍റോളിങ് ട്രോഫിയും രണ്ടാംസ്ഥാനക്കാരായ മേരികുളം സെന്റ് മേരീസ് എച്ച്എസ്എസ് ടീമിന് 3000 രൂപയും എവര്‍റോളിങ് ട്രോഫിയും സമ്മാനിച്ചു. മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളിലെ ശബരി ശ്രീകുമാര്‍ മികച്ച കളിക്കാരനായും മേരികുളം സെന്റ് മേരീസിലെ കായിക അധ്യാപകന്‍ ബിനു തോമസ് മികച്ച പരിശീലകനായും തെരഞ്ഞെടുക്കപ്പെട്ടു. വിഷന്‍ ട്രാവല്‍ ഹബ് ഇടുക്കി കോ-ഓര്‍ഡിനേറ്റര്‍ ശ്രീകുമാര്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു. ഹെഡ്മിസ്ട്രസ് എന്‍ ബിന്ദു, അഡ്മിനിസ്ട്രേറ്റര്‍ അനിത ശേഖര്‍, സീനിയര്‍ അസിസ്റ്റന്റ് പ്രദീപ്കുമാര്‍, പിടിഎ പ്രസിഡന്റ് ശരത്, കായിക അധ്യാപകന്‍ അമൃതേഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?