അണക്കര സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി 

അണക്കര സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി 

Feb 7, 2026 - 11:11
 0
അണക്കര സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി 
This is the title of the web page

ഇടുക്കി: അണക്കര സെന്റ് തോമസ് ഫെറോനാ പള്ളിയില്‍ മാര്‍ തോമാശ്ലീഹയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും തിരുനാളിന്  കൊടിയേറി.  ഇടവക വികാരി ഫാ. ജേക്കബ് പീടികയില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. തിരുനാള്‍ 8ന് സമാപിക്കും.
കൊടിയേറ്റിനോടനുബന്ധിച്ച് പ്രതീക്ഷാനികേതന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ചെണ്ടമേളവും നടന്നു. തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രത്യേക ശുശ്രൂഷ എന്നിവയും നടന്നു. 7ന് വൈകിട്ട് ടൗണ്‍ ചുറ്റിയുള്ള പ്രദക്ഷിണം നടക്കും. വികാരി ഫാ. ജേക്കബ് പീടികയില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോര്‍ജ് കരോട്ട്കിഴക്കേല്‍, ഭാരവാഹികളായ സേവ്യര്‍ വിതയത്തില്‍, സണ്ണി പുതുപ്പറമ്പില്‍, അഗസ്റ്റിന്‍ കോഴിമലയില്‍, വര്‍ഗീസ് പറക്കുളം എന്നിവര്‍ നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow