അണക്കര ശ്രീശിവപാര്‍വതി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം തുടങ്ങി 

അണക്കര ശ്രീശിവപാര്‍വതി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം തുടങ്ങി 

Feb 7, 2026 - 11:20
 0
അണക്കര ശ്രീശിവപാര്‍വതി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം തുടങ്ങി 
This is the title of the web page

ഇടുക്കി: അണക്കര ശ്രീശിവപാര്‍വതി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിനും ശിവരാത്രി മഹോത്സവത്തിനും തുടക്കമായി. 15ന് സമാപിക്കും.  വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ ചടങ്ങുകളും കലവറ നിറക്കല്‍ ചടങ്ങും നടന്നു. വൈകിട്ട് സുല്‍ത്താന്‍കട കാണിക്ക മണ്ഡപത്തില്‍നിന്ന് പുറപ്പെട്ട വിഗ്രഹ വിളംബര ഘോഷയാത്ര താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അണക്കര ചര്‍ച്ച് റോഡ് വഴി ഗുരുദേവ സരസ്വതി ക്ഷേത്രത്തില്‍ എത്തി സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ടൗണ്‍ വഴി ക്ഷേത്രത്തില്‍ സമാപിച്ചു. തന്ത്രി പറമ്പൂരില്ലം നാരായണന്‍ ഭട്ടതിരി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് യജ്ഞശാലയില്‍ മേല്‍ശാന്തി ഗോവിന്ദന്‍ നമ്പൂതിരി, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേല്‍ശാന്തി വിശാഖ് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് വിഗ്രഹ പ്രതിഷ്ഠ നടത്തി. തുടര്‍ന്ന് തമിഴ്‌നാട് മുന്‍ ഡെപ്യൂട്ടി ഹോര്‍ട്ടികള്‍ച്ചര്‍ ഓഫീസര്‍ എസ് മഹാലിംഗം ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു.  ആചാര്യവരണത്തിനുശേഷം വണ്ടന്‍മേട് അമ്പാടി ഹെരിറ്റേജ് ഉടമ അഡ്വ. സെന്തില്‍ കണ്ണന്‍ ഭാഗവത സമര്‍പ്പണം നിര്‍വഹിച്ചു. തുടര്‍ന്ന് യജ്ഞാചാര്യന്‍ സേതുലക്ഷ്മിപുരം വിമല്‍ വിജയി ഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തി. ക്ഷേത്രം രക്ഷാധികാരി ശിവരാമന്‍ ചെട്ടിയാര്‍, പ്രസിഡന്റ് ഇന്‍ ചാര്‍ജ് ഷനോജ് തെക്കിനാട്ട്, സെക്രട്ടറി ടി കെ രഘുനാഥപിള്ള, ജനറല്‍ കണ്‍വീനര്‍ അഭിലാഷ് ജി നായര്‍, ട്രഷറര്‍ ടി സി മനോജ് തകിടിയേല്‍, കോ-ഓര്‍ഡിനേറ്റര്‍ സനിതാ വിക്രമന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow