വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ എംവിഡി റോഡ് സുരക്ഷാ ക്ലാസ് നടത്തി
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ എംവിഡി റോഡ് സുരക്ഷാ ക്ലാസ് നടത്തി
ഇടുക്കി: വിദ്യാര്‍ഥികളില്‍ ട്രാഫിക് നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ക്കായി എംവിഡി റോഡ് സുരക്ഷാ ക്ലാസും പ്രായോഗിക പരിശീലനവും നടത്തി. തിയറി ക്ലാസുകള്‍ക്ക് പുറമെ വിദ്യാര്‍ഥികളെ നേരിട്ട് റോഡിലിറക്കിയാണ് ട്രാഫിക് ക്ലാസ് നടത്തിയത്. കാല്‍നടയാത്രക്കാര്‍ പെഡസ്ട്രിയന്‍ ക്രോസിങിലൂടെ റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനങ്ങള്‍ പാലിക്കേണ്ട നിയമങ്ങള്‍, റോഡിലെ നിയമലംഘനങ്ങള്‍ എങ്ങനെ തിരിച്ചറിയാം, അപകടരഹിതമായി എങ്ങനെ വാഹനം ഓടിക്കാം എന്നിവ പരിശീലിപ്പിച്ചു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അധ്യാപകരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
What's Your Reaction?