ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സി ടി സ്‌കാനിങ് മെഷീന്‍ പ്രവര്‍ത്തനരഹിതം
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സി ടി സ്‌കാനിങ് മെഷീന്‍ പ്രവര്‍ത്തനരഹിതം
ഇടുക്കി: ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സി ടി സ്‌കാനിങ് സംവിധാനം നിലച്ചിട്ട് ആഴ്ചകള്‍. തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ തയാറാകാത്തതിനാല്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്കുപോലും രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്നില്ല. യന്ത്ര തകരാര്‍ ചൂണ്ടികാട്ടി രോഗികളെ കട്ടപ്പന, അടിമാലി എന്നിവിടങ്ങളിലെ സ്വകാര്യ സ്‌കാനിങ് സെന്ററുകളിലേക്കോ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കോ പറഞ്ഞുവിടുന്നത് നിത്യസംഭവമാണ്. നീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരുന്നത് രോഗികളുടെ ജിവനുതന്നെ ഭാഷണിയാകും. സമയനഷ്ടത്തിനൊപ്പം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയും ഇതുമൂലം ഉണ്ടാകുന്നുണ്ട്. തുടര്‍ച്ചയായി പരാതികള്‍ ഉയര്‍ന്നിട്ടും യന്ത്ര തകരാര്‍ പരിഹരിക്കാനോ കൃത്യമായ വിശദീകരണം നല്‍കാനോ ആശുപത്രി അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. സ്വകാര്യ ലാബുകളെ സഹായിക്കാനാണോ ഈ അനാസ്ഥയെന്ന സംശയവും നാട്ടുകാര്‍ക്കിടയില്‍ ശക്തമാണ്. സ്‌കാനിങ് മെഷീന്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കിയില്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിഷേധത്തിലേക്ക് കടക്കാനാണ് ജനങ്ങളുടെ തീരുമാനം.
What's Your Reaction?