രാജാക്കാട്ട് 4 കിലോ കഞ്ചാവ് പിടികൂടി: കീരിത്തോട്, കത്തിപ്പാറ സ്വദേശികള്‍ അറസ്റ്റില്‍

രാജാക്കാട്ട് 4 കിലോ കഞ്ചാവ് പിടികൂടി: കീരിത്തോട്, കത്തിപ്പാറ സ്വദേശികള്‍ അറസ്റ്റില്‍

Jan 31, 2026 - 15:03
 0
രാജാക്കാട്ട് 4 കിലോ കഞ്ചാവ് പിടികൂടി: കീരിത്തോട്, കത്തിപ്പാറ സ്വദേശികള്‍ അറസ്റ്റില്‍
This is the title of the web page

ഇടുക്കി: രാജാക്കാട്ട് വാഹന പരിശോധനയ്ക്കിടെ 4 കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കീരിത്തോട് ഇരമംഗലത്ത് സന്തോഷ്, കത്തിപ്പാറ കടുമ്പുകളത്തില്‍ അശ്വിന്‍ സോമരാജ് എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. രാജാക്കാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിനുസമീപം വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. രണ്ടുകിലോയുടെ പൊതികളാക്കി കവറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതികളെ അടിമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow