ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി
ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം തടിയമ്പാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍ അധ്യക്ഷയായി. ക്യാന്‍സറും മുന്‍കരുതലും എന്ന വിഷയത്തില്‍ സൗമ്യ മോഹനന്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജി സത്യന്‍ മുഖ്യപ്രഭാഷണം നടത്തി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിനോയി വര്‍ക്കി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആന്‍സി തോമസ്, ഡിറ്റാജ് ജോസഫ്, സാന്ദ്രാമോള്‍ ജിന്നി, റിന്റാമോള്‍ വര്‍ഗീസ്, ബിഡിഒ ഷൗജമോള്‍ പി കോയ, സിഡിപിഒ ലാലി മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

