കോണ്‍ഗ്രസ് കാമാക്ഷി മണ്ഡലം കമ്മിറ്റി കുറ്റവിചാരണ സദസ് നടത്തി
കോണ്‍ഗ്രസ് കാമാക്ഷി മണ്ഡലം കമ്മിറ്റി കുറ്റവിചാരണ സദസ് നടത്തി
ഇടുക്കി: ശബരിമല സ്വര്‍ണക്കൊള്ള, ഭൂപതിവ് ചട്ടഭേദഗതി, കാമാക്ഷി പഞ്ചായത്തിലെ വികസനമുരടിപ്പ്, അഴിമതി, വാഗ്ദാനലംഘനങ്ങള്‍ എന്നിവക്കെതിരെ കോണ്‍ഗ്രസ് കാമാക്ഷി മണ്ഡലം കമ്മിറ്റി തങ്കമണിയില്‍ കുറ്റവിചാരണ സദസ് നടത്തി. കെപിസിസി വക്താവ് ഡോ. ജിന്റോ ജോണ്‍ ഉദ്ഘാടനം ചെയ്തു. കാമാക്ഷി മണ്ഡലം പ്രസിഡന്റ് പി എം ഫ്രാന്‍സിസ് അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എസ് ടി അഗസ്റ്റിന്‍, ജെയ്സണ്‍ കെ ആന്റണി, ഡിസിസി അംഗം ജോസഫ് മാണി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു, ഡികെടിഎഫ് സംസ്ഥാന സെക്രട്ടറി ബിജു നെടുംചേരില്‍, സന്തോഷ് കൊല്ലിക്കുളവില്‍, അപ്പച്ചന്‍ അയ്യുണ്ണിക്കല്‍, ഷിജോ സ്രാമ്പിക്കല്‍, ജോസ് തൈച്ചേരില്‍, ഷേര്‍ളി പാറശേരില്‍, ഷൈനി മാവേലില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

