മലയാളി ചിരി ക്ലബ് ഇടുക്കി ജില്ലയിലെ വിവിധ അഗതി മന്ദിരങ്ങളിലേക്ക് കാരുണ്യയാത്ര നടത്തി
മലയാളി ചിരി ക്ലബ് ഇടുക്കി ജില്ലയിലെ വിവിധ അഗതി മന്ദിരങ്ങളിലേക്ക് കാരുണ്യയാത്ര നടത്തി
ഇടുക്കി: മലയാളി ചിരി ക്ലബ് സോഷ്യല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ ഇടുക്കി ജില്ലയിലെ വിവിധ അഗതി മന്ദിരങ്ങളിലേക്ക് കാരുണ്യയാത്ര നടത്തി. ക്യാപ്റ്റന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മലയാളി ചിരി ക്ലബ് അശരണര്‍ക്ക് ആശ്രയവും ആശ്വാസവുമായി നല്‍കി നാടിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചിരി ക്ലബ് രക്ഷാധികാരി ജോര്‍ജി മാത്യു കാരുണ്യയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. 15-ാമത് കാരുണ്യയാത്രയാണ് ക്രിസ്മസിനോടനുബന്ധിച്ച് നടത്തിയത്. കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ നടന്ന യോഗത്തില്‍ ചിരി ക്ലബ് സോഷ്യല്‍ ഡെവലപ്‌മെന്റ് ഫോറം ചെയര്‍മാന്‍ മനോജ് വര്‍ക്കി കുളക്കാട്ടുവയലില്‍ അധ്യക്ഷനായി. കട്ടപ്പന നഗരസഭാപരിധിയിലെ നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് ക്രിസ്മസ് കേക്ക് വിതരണംചെയ്തു. ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറില്‍ മുഖ്യപ്രഭാഷണം നടത്തി. കോ ഓര്‍ഡിനേറ്റര്‍ ബിജു നമ്പിക്കല്ലേല്‍, വിപിന്‍ വിജയന്‍, അശോക് ഇ ആര്‍, പ്രിന്‍സ് മൂലേച്ചാലില്‍, മനോജ് പി ജി, അജിന്‍ ജോസഫ്, ജിനോ സേവ്യര്‍, നോമ്പിള്‍ ജോണ്‍, ബിപിന്‍ വിശ്വനാഥന്‍, അഡ്വ. ജിയോ, സിബി കുരുവിക്കൊമ്പേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷെമില്‍ മുള്ളൂര്‍, ജോസുകുട്ടി ജോസഫ്, സുബിന്‍ തോമസ്, ജയ്‌സണ്‍ ജോസ്, സന്തോഷ് ഇ ആര്‍, ഷിബു ജോസഫ്, ജിനോ ജോര്‍ജ്, ജോജി പയ്യംപള്ളിയില്‍, ദേവസ്യ ടി ആര്‍, സോണി ചെറിയാന്‍, ഷിജോ സെബാസ്റ്റ്യന്‍, അജിഷ് കടുപ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?