കട്ടപ്പന എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്സ് സൊസൈറ്റി യാത്രയയപ്പും അനുമോദന സമ്മേളനവും നടത്തി
കട്ടപ്പന എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്സ് സൊസൈറ്റി യാത്രയയപ്പും അനുമോദന സമ്മേളനവും നടത്തി
ഇടുക്കി: കട്ടപ്പന എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്സ് സൊസൈറ്റിയില്‍നിന്ന് വിരമിച്ച അധ്യാപകര്‍ക്ക് യാത്രയയപ്പും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സൊസൈറ്റിയിലെ എ ക്ലാസ് അംഗങ്ങളുടെ മക്കള്‍ക്കുള്ള അനുമോദനവും ക്യാഷ് അവാര്‍ഡ് വിതരണവും അധ്യാപക, അനധ്യാപക അവാര്‍ഡ് നേടിയ അംഗങ്ങളെ ആദരിക്കലും നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടംചെയ്തു. സമൂഹത്തിന്റെ പുരോഗതിയില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്നും പുതിയ തലമുറയുടെ വിജയം രാജ്യത്തിന്റെ ഭാവി ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് ആനന്ദ് എ കോട്ടിരി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജ്യോതി ജോസഫ്, കലാവതി എം, അനില്‍ കെ കെ, സെക്രട്ടറി എബ്രഹാം ഡൊമനിക്, വിവിധ സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?