മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ജില്ലയിലെ എംഎല്‍എമാര്‍ക്ക് ചെറുതോണിയില്‍ സ്വീകരണം നല്‍കി
മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ജില്ലയിലെ എംഎല്‍എമാര്‍ക്ക് ചെറുതോണിയില്‍ സ്വീകരണം നല്‍കി
ഇടുക്കി: മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ മൂന്നാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെറുതോണിയില്‍ എംഎല്‍എമാര്‍ക്ക് സ്വീകരണം നല്‍കി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്തു. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ചീഫ് വിപ് അപു ജോണ്‍ ജോസഫ് നിര്‍വഹിച്ചു. തൊടുപുഴ എംഎല്‍എയും ചീഫ് വിപ്പുമായ അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ റോയി കെ പൗലോസ്, അഡ്വ. സിറിയക് തോമസ്, അഡ്വ. സേനാപതി വേണു, എഫ് രാജ എന്നിവര്‍ക്കാണ് ചടങ്ങില്‍ സ്വീകരണം നല്‍കിയത്. ഉന്നത വിജയം നേടിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മക്കളെയും വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പ്രവര്‍ത്തകരെയും ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് മിനി സാബു അധ്യക്ഷയായി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, മിനി പ്രിന്‍സ്, കുഞ്ഞുമോള്‍ ചാക്കോ, കെപിസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍, നിഷ സോമന്‍, മുന്‍ ഡിസിസി പ്രസിഡന്റ് ജോയ് തോമസ്, ടിന്റു സുഭാഷ്, സി പി സലിം, അനില്‍ ആനക്കനാട്, സാലി ബാബു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?