നെടുങ്കണ്ടം പൊന്നാമലയിലെ അപകടാവസ്ഥയിലുള്ള പാറ പൊട്ടിച്ചുനീക്കാന്‍ കലക്ടറുടെ നിര്‍ദേശം

നെടുങ്കണ്ടം പൊന്നാമലയിലെ അപകടാവസ്ഥയിലുള്ള പാറ പൊട്ടിച്ചുനീക്കാന്‍ കലക്ടറുടെ നിര്‍ദേശം

Jul 11, 2026 - 15:17
 0
നെടുങ്കണ്ടം പൊന്നാമലയിലെ അപകടാവസ്ഥയിലുള്ള പാറ പൊട്ടിച്ചുനീക്കാന്‍ കലക്ടറുടെ നിര്‍ദേശം
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം പൊന്നാമലയില്‍ അപകടാവസ്ഥയിലുള്ള കൂറ്റന്‍ പാറ പൊട്ടിച്ചുനീക്കാനും അപകടസാധ്യത മേഖലയില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാനും കലക്ടര്‍ ഉത്തരവിട്ടു. അടിയന്ത നടപടി സ്വീകരിക്കാന്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കുമാണ് നിര്‍ദേശം നല്‍കിയത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദേവികുളം സബ് കലക്ടറെയും ചുമതലപ്പെടുത്തി. റവന്യു ഉദ്യോഗസ്ഥര്‍ പാറ പൊട്ടിച്ചുനീക്കാനുള്ള നടപടി തുടങ്ങി. അടുത്തദിവസം പൂര്‍ണമായും നീക്കി അപകടഭീഷണി ഒഴിവാക്കുമെന്ന് ഇവര്‍ അറിയിച്ചു.

Slide 1
Slide 2

മണ്ണില്‍നിന്ന് അടര്‍ന്നുമാറിയ പാറ മരക്കുറ്റിയില്‍ തട്ടിനില്‍ക്കുകയാണ്. റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അപകടാവസ്ഥ നേരില്‍ ബോധ്യപ്പെട്ടെങ്കിലും തുടര്‍നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. പാറയുടെ അടിവശത്ത് കാരിത്തോട് വരെ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.
പാറ താഴേയ്ക്ക് പതിച്ചാല്‍ വന്‍ ദുരന്തത്തില്‍ കലാശിക്കും. അപകടഭീഷണി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടറുടെ അടിയന്തര ഇടപെടല്‍. അപകട ഭീഷണിയുള്ള വീടുകളിലെ താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow