നാട്ടുകാരുടെ ഉറക്കംകെടുത്തി വണ്ടിപ്പെരിയാര്‍ രാജമുടിയില്‍ കാട്ടാനക്കൂട്ടം
നാട്ടുകാരുടെ ഉറക്കംകെടുത്തി വണ്ടിപ്പെരിയാര്‍ രാജമുടിയില്‍ കാട്ടാനക്കൂട്ടം
ഇടുക്കി: വണ്ടിപ്പെരിയാര്‍ രാജമുടിയില്‍ ജനവാസ മേഖലയില്‍ ഭീതിവിതച്ച് കാട്ടാനക്കൂട്ടം. ഒരാഴ്ചയിലേറെയായി പ്രദേശത്ത് ചുറ്റിത്തിരിയുന്ന ഇവറ്റകള്‍ നിരവധിപേര്‍ക്ക് കൃഷിനാശമുണ്ടാക്കി. പരുന്തുംപാറ സത്രം വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള മഞ്ചുമല രാജമുടി പ്രദേശത്താണ് പതിവായി കാട്ടാനക്കൂട്ടമെത്തുന്നത്. കര്‍ഷകരുടെ ഏലവും കുരുമുളകും നശിപ്പിച്ചു. നാട്ടുകാരുടെ ഭീതിയോടെയാണ് കഴിയുന്നത്. വനപാലകര്‍ സ്ഥലത്തെത്തി കാട്ടാനകളെ വനത്തിലേക്ക് തുരത്തുമെങ്കിലും അടുത്തദിവസങ്ങളില്‍ തിരികെയെത്തുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഏതാനും ദിവസംമുമ്പ് ദേശീയപാതയോരത്ത് കാട്ടാനക്കൂട്ടം എത്തിയിരുന്നു. വനംവകുപ്പിന്റെ പട്രോളിങ് ശക്തമാക്കണമെന്നാണ് ആവശ്യം.
What's Your Reaction?