നെടുങ്കണ്ടത്ത് മുഴുവന്‍സമയ പെട്രോള്‍ പമ്പുകളില്ല: വാഹനയാത്രികര്‍ക്ക് ദുരിതം
നെടുങ്കണ്ടത്ത് മുഴുവന്‍സമയ പെട്രോള്‍ പമ്പുകളില്ല: വാഹനയാത്രികര്‍ക്ക് ദുരിതം
ഇടുക്കി: നെടുങ്കണ്ടം ടൗണില്‍ മുഴുവന്‍ സമയ പെട്രോള്‍ പമ്പുകളില്ലാത്തത് വാഹനയാത്രികരെ വലയ്ക്കുന്നു. മുമ്പ് പ്രവര്‍ത്തിച്ചിരുന്ന രണ്ട് പമ്പുകള്‍ ഇപ്പോള്‍ രാത്രികാലങ്ങളില്‍ തുറക്കുന്നില്ല. രാത്രി ഒമ്പതിനുശേഷം ഇന്ധനം നിറയ്ക്കാന്‍ സൗകര്യമില്ലാത്തത് തേക്കടി- മൂന്നാര്‍ സംസ്ഥാനപാതയിലൂടെ കടന്നുപോകുന്ന വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെ ബുദ്ധിമുട്ടിക്കുന്നു.
സംസ്ഥാനപാതയിലൂടെ പോകുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ ഉള്‍പ്പെടെ ഇന്ധനം നിറയ്ക്കാന്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് നെടുങ്കണ്ടത്തെ പമ്പുകളെയാണ്. നിലവില്‍ രാത്രി ഒമ്പതോടെ രണ്ട് പമ്പുകളും അടയ്ക്കും. ഒരുപമ്പ് 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കാന്‍ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?