മണിയാറന്‍കുടിയില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി
മണിയാറന്‍കുടിയില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി
ഇടുക്കി: മണിയാറന്‍കുടിയില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് എയ്ഞ്ചല്‍ ലൈബ്രറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്. ഇടുക്കി എസ്എച്ച്ഒ വിപിന്‍ ഗോപിനാഥ് ഉദ്ഘാടനംചെയ്തു. ചെസ്, ക്യാരംസ്, പ്ലേയിങ് കാര്‍ഡ്, ക്രിക്കറ്റ്, വോളിബോള്‍ തുടങ്ങി വിവിധ കായിക മത്സരങ്ങള്‍ക്കൊപ്പം ഓണപ്പാട്ട്, മാവേലി മത്സരം ഉള്‍പ്പെടെ നിരവധി കലാ-സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ ഉള്‍പ്പെടെ സമ്മാനങ്ങള്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. മൊബൈല്‍ ഫോണുകളിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ആളുകളെ ഒരുമിപ്പിച്ച് പരമ്പരാഗത ഓണാഘോഷങ്ങള്‍ക്ക് വേദിയൊരുക്കുന്ന ക്ലബ്ബിന്റെ പ്രവര്‍ത്തനം ഏറെ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് ജോര്‍ജ് വൈപ്പന്‍ അധ്യക്ഷനായി. ആഘോഷ കമ്മിറ്റി രക്ഷാധികാരികളും പഞ്ചായത്തംഗങ്ങളുമായ സിജി ചാക്കോ, സിബി മത്തായി, രവി എസ്, സജി തോമസ്, ജിജോ ടി ഐസക്, ബിനോയി വി ആര്‍, ആല്‍ബിന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?