കട്ടപ്പന ഗവ. ഐടിഐയിലെ കാന്റീന്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല: കഞ്ഞിവെച്ച് പ്രതിഷേധിച്ച് എസ്എഫ്‌ഐ
കട്ടപ്പന ഗവ. ഐടിഐയിലെ കാന്റീന്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല: കഞ്ഞിവെച്ച് പ്രതിഷേധിച്ച് എസ്എഫ്‌ഐ

ഇടുക്കി: കട്ടപ്പന ഗവ. ഐടിഐ കോളേജിലെ കാന്റീന്‍ തുറന്നു പ്രവര്‍ത്തിക്കാത്തതില്‍ എസ്എഫ്‌ഐ കഞ്ഞി വെച്ച് പ്രതിഷേധിച്ചു. കാന്റീന്‍ അടച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സാധാരണക്കാരുടെയും തോട്ടം തൊഴിലാളികളുടെയും മക്കള്‍ പഠിക്കുന്ന ഇവിടെ കുറഞ്ഞ നിരക്കിലായിരുന്നു ഭക്ഷണം ലഭിച്ചിരുന്നത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് വളരെയേറെ പ്രയോജനപ്രദവുമായിരുന്നു. കാന്റീന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാത്തതുമൂലം വലിയ തുക മുടക്കി പുറത്തുപോയി ഭക്ഷണം കഴിക്കേണ്ട സാഹചര്യമാണ്. ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കെടുകാര്യസ്ഥതയാണ് ഇതിനുപിന്നിലെന്നും സമരം ശക്തമാകുന്നതോടെ അടിച്ചമര്‍ത്താനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്നും എസ്എഫ്‌ഐ ആരോപിച്ചു. കാന്റീന്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും എസ്എഫ്‌ഐ അറിയിച്ചു.
What's Your Reaction?






