പട്ടയം: കാഞ്ചിയാറിലെ മൂന്നുചെയിനില്‍ സര്‍വേ തുടങ്ങി
പട്ടയം: കാഞ്ചിയാറിലെ മൂന്നുചെയിനില്‍ സര്‍വേ തുടങ്ങി

ഇടുക്കി : പട്ടയ നടപടികളുടെ ഭാഗമായി കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ വില്ലേജുകളിലെ മൂന്നുചെയിന്‍ പ്രദേശത്ത് റവന്യു സംഘം സര്‍വേ തുടങ്ങി. കട്ടപ്പന ഭൂമിപതിവ് തഹസില്‍ദാര്‍ മിഥുന്‍ സജീവും സംഘവുമാണ് തിങ്കളാഴ്ച ആര്‍ടികെ(റിയല്‍ ടൈം കിനിമാറ്റിക്) റോവര്‍ ഉപയോഗിച്ചുള്ള സര്‍വേ ആരംഭിച്ചത്. രണ്ട് വില്ലേജുകളിലെയും 10 ചെയിന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ താമസക്കാരും കൈവശഭൂമിയുമുള്ളത് മൂന്ന് ചങ്ങല പ്രദേശത്താണ്. നേരത്തെ പട്ടയ മിഷന്റെ ഭാഗമായുള്ള യോഗത്തില്‍ മൂന്ന് ചെയിന്‍ പ്രദേശത്ത് സര്‍വേ നടത്താന്‍ റവന്യു മന്ത്രി കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് സര്‍വേ ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ ഭൂപ്രദേശം അളന്നുതിട്ടപ്പെടുത്തേണ്ടതിനാല്‍ ഡിസംബര്‍ അവസാനത്തോടെ മാത്രമേ പൂര്‍ത്തിയാകൂ. ആവശ്യമായി വന്നാല്‍ മറ്റൊരു സര്‍വേ സംഘത്തെക്കൂടി നിയമിക്കും. കാഞ്ചിയാര്‍ പഞ്ചായത്ത് 15-ാം വാര്‍ഡിലെ വെള്ളിലാംകണ്ടത്താണ് സര്‍വേ നടക്കുന്നത്. കലക്ടര്‍ ഷീബ ജോര്‍ജ് സ്ഥലത്തെത്തി പുരോഗതി വിലയിരുത്തി. നവംബര്‍ മുതല്‍ കട്ടപ്പന നഗരം ഉള്‍പ്പെടുന്ന 31.34 ഹെക്ടറില്‍ സര്‍വേ പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജി എസ് ശ്രീകുമാര്‍, മനിജ ചന്ദ്രസേനന്‍, ഹെഡ് സര്‍വയര്‍ സിം ജേക്കബ്, സര്‍വയര്‍മാരായ എം എ ദേവന്‍, കെ ചൈതന്യന്‍ തുടങ്ങിയവരാണ് സര്‍വേ നടത്തുന്നത്.
What's Your Reaction?






